Thursday, January 5, 2012


മിഠായിക്കുന്നിലെ ഞാറ്റുവേല

മിഠായിക്കുന്നിലേക്ക് വൈകീട്ട് 4.30ന് വരുന്ന ഞാറ്റുവേല എന്ന ബസ് മാത്രമാണുളളത്. സൂര്യന്‍ അസ്തമിക്കുന്നതിന് മുമ്പ് 4.30ത് എന്ന സമയം ഉണ്ടെങ്കില്‍ ഞാറ്റുവേല മിഠായിക്കുന്നിലൂടെ കടന്നു േപായിരിക്കും. ഈ സമയ നിഷ്ഠയ്ക്ക് നാട്ടുകാരുടെ ഐ.എസ്.ഒ.9001 സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്. എന്നാല്‍ അന്ന് 4.30ന് ഞാറ്റുവേല മിഠായിക്കുന്നിലെ മൊട്ടക്കുന്നു കയറിവന്നില്ല. ബസ് സ്‌റ്റോപ്പില്‍ കാത്തുനിന്നിരുന്നവരുടെ ക്ഷമ എവിയോ ഒലിച്ചു പോയി. എന്തായിരിക്കാം ബസിന് സംഭവിച്ചത്. കൂടിനിന്നിരുന്നരുടെ ചുണ്ടുകളില്‍ ഓരോ അഭിപ്രായങ്ങളും ആശങ്കകളും തത്തിക്കളിച്ചു. ബസ് കേടായി വഴിയില്‍ എവിടെയെങ്കിലും കിടപ്പുണ്ടാകും. ഈ ഓപ്ഷനാണ് കൂടിനിന്നവരുടെ എസ്.എം.എസ്. ഏറ്റവും കൂടുതല്‍ കിട്ടിയത്. ക്ഷമയുടെ നെല്ലിപ്പലകയും കോണ്‍ക്രീറ്റും കണ്ടവര്‍ ഒടുവില്‍ എങ്ങനെയൊക്കയോ സ്വഗൃഹം പൂകി. മിഠായിക്കുന്നിലെ അപ്പുച്ചേട്ടന്‍െ്‌റ ചായക്കടയില്‍ പിറ്റേദിവസം പുലര്‍ച്ചെ വന്ന പത്രക്കടലാസില്‍ ഒരു വാര്‍ത്തയുണ്ടായരിരുന്നു. മമ്മത് കോയ തന്‍െ്‌റ പാതി തിമിരം വിഴുങ്ങിയ കണ്ണുകള്‍ ഉപയോഗിച്ച് ആ വാര്‍ത്ത തപ്പിത്തടഞ്ഞ് ഇങ്ങനെ വായിച്ചു. '' ഈ വര്‍ഷത്തെ ഏറ്റവും മികച്ച ബസിനും ജീവനക്കാര്‍ക്കുമുളള തേങ്ങാ റേഡിയോടെ സഞ്ചാരി സംതൃപ്തി അവാര്‍ഡ് ഞാറ്റുവേല ബസിന്. പതിനായിരം രൂപയും ബസ് ജീവനക്കാര്‍ക്ക് മുല്ലപ്പെരിയാര്‍ ഡാം സന്ദര്‍ശിക്കാനുളള പത്തുദിവസത്തെ ടൂര്‍ പാക്കേജുമാണ് പുരസ്‌കാരം. കഴിഞ്ഞവര്‍ഷം ഒരുദിവസം പോലും മുടങ്ങാതെ ബസ് സര്‍വീസ് നടത്തിയതിനാലാണ് ഞാറ്റുവേലക്ക് പുരസ്‌കാരം ലഭിക്കാന്‍ കാരണമായത്. അവാര്‍ഡ് നേടിയ ബസിലെ ജീവനക്കാര്‍ ഇന്നലെ തന്നെ സകുടുംബം മുല്ലപ്പെരിയാറിലേക്ക് ഞാറ്റുവേലയില്‍ യാത്ര തിരിച്ചുകഴിഞ്ഞു. ഇനി പത്തുദിവസം കഴിഞ്ഞ് ബസ് വീണ്ടും മിഠായിക്കുന്ന് റൂട്ടില്‍ സര്‍വീസ് നടത്തുമെന്ന് തേങ്ങാ റേഡിയോ റിപ്പോര്‍ട്ടു ചെയ്യുന്നു''. മമ്മത് കോയ തന്‍െ്‌റ മൂക്കിനു മുന്നിലെ വായു കഴിയാവുന്നത്ര അകത്തോട്ടു വലിച്ചുകേറ്റിയതിനു ശേഷം ബലൂണ്‍ അഴിച്ചുവിട്ട പോലെ പുറത്തേക്ക് കളഞ്ഞു. അപ്പുച്ചേട്ടന്‍ തന്‍െ്‌റ കൈയ്യിലിരുന്ന ചായ രണ്ടുചാണ്‍ കേറ്റി രണ്ട് അടിയങ്ങ് വച്ചുകൊടുത്തു.

Tuesday, January 3, 2012


ഈ യാത്ര സഫലമാവട്ടെ