Friday, December 30, 2011

നാരോ ഗേജ്

ജൂണിലെ പെയ്‌തൊഴിയാത്ത മഴയുളള ഒരു ദിവസമാണ് സൈമണ്‍ എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനില്‍ ട്രാക്മാനായി ജോലിക്കു കയറുന്നത്. അപ്പന്‍ പോത്തന്‍ റെയില്‍വേയില്‍ ജോലിക്കിടെ അപകടത്തില്‍പ്പെട്ട് മരിച്ചതിന്റെ ആശ്രിത നിയമനമായിരുന്നു. മലയാറ്റൂരിലെ ഗ്രാമംവിട്ട് നഗരത്തിന്റെ തിരക്കുകളിലേക്ക് സൈമണ്‍ കാല്‍വയ്ക്കുന്നത് ഇത് ആദ്യം. നാലാംക്ലാസില്‍ പഠിക്കുമ്പോള്‍ അമ്മ വസൂരിപിടിച്ച് മരിച്ചതിനുശേഷം പറമ്പിലെ പണിയും പശുവിനെ മേയ്ക്കലുമായി പഠിത്തം നാലില്‍ വച്ച് അവസാനിച്ചു. അതുകൊുതന്നെ റെയില്‍വേയില്‍ കിട്ടിയത് ട്രാക്മാന്റെ ജോലിയും. ഇരുപതാമത്തെ വയസില്‍ ജോലിയില്‍ കയറുമ്പോള്‍ സൈമണു തന്റെ ജോലിയെക്കുറിച്ച് വ്യക്തമായ ധാരണയൊന്നും ഉായിരുന്നില്ല. അല്ലെങ്കിലും നാലാം ക്ലാസുകാരന്റെ സര്‍ട്ടിഫിക്കറ്റിന് വിയര്‍പ്പൊഴുക്കുന്ന ജോലിക്കേ തരമുളളൂ എന്നു മനസിലാക്കാവുന്ന ഡിഗ്രി അയാള്‍ക്ക് ഉായിരുന്നു.
ചെറിയ ഇരുമ്പു പാളങ്ങള്‍ക്കുമുകളിലൂടെ ഉരുുനീങ്ങുന്ന കൂറ്റന്‍ ചക്രങ്ങള്‍ സൈമണിന് ആദ്യം അത്ഭുതമായിരുന്നു. കാതടപ്പിക്കുന്ന അതിന്റെ ശബ്ദം അയാളുടെ നെഞ്ചിടിപ്പ് വല്ലാതെ വര്‍ധിപ്പിച്ചിരുന്നു.
നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷന്‍ മുതല്‍ തൃപ്പൂണിത്തുറ വരെയുളള ട്രാക്കില്‍ എന്തെങ്കിലും തകരാര്‍ സംഭവിച്ചിട്ടുാേ എന്ന് നടന്നു പരിശോധിക്കുകയായിരുന്നു ജോലിയുടെ സ്വഭാവം. എണ്‍പതുകളില്‍ ഈ ട്രാക്കിനിരുവശവും വീടുകള്‍ കുറവായിരുന്നു. വിജനമായ പാളത്തിലൂടെ ട്രാക്കിന്റെ കേടുപാടുകള്‍ കെത്താന്‍ അയാള്‍ക്ക് മിക്കവാറും പോകേിയിരുന്നത് രാത്രി പന്ത്രരയ്ക്കായിരുന്നു. ഡ്യൂട്ടിക്കിടയില്‍ ജീവിതത്തിന്റെ മറ്റൊരു മുഖം അയാള്‍ തിരിച്ചറിഞ്ഞു. ജീവിതം മടുത്ത് ട്രെയിനുമുന്നില്‍ ചാടി മരിച്ചവരുടേതും ജീവിച്ചു കൊതിതീരാതെ അപകടത്തില്‍പ്പെട്ടവരുടേതുമായ ചിന്നിച്ചിതറിയ ശരീരങ്ങളും ചുടുചോരയുടെ ഗന്ധവും ആ ഇരുപതുകാരന്റെ മനസിനെ മരവിപ്പിച്ചു. മരിക്കാന്‍ വേറെ ഒരുപാട് ഉപായങ്ങള്‍ ഉളളപ്പോള്‍ ജീവിതം മടുത്തവര്‍ അവരുടെ ശരീരം ഈവിധം നശിപ്പിച്ച് മറ്റുളളവര്‍ക്ക് ദുരിതമുാക്കുന്നത് എന്തിനാണെന്ന് സൈമണ്‍ പലതവണ ആലോചിച്ചിട്ടു്. ഈ കാഴ്ചകളില്‍ നിന്നെല്ലാം രക്ഷപെടാന്‍ ജോലി രാജിവച്ച് പോയാലോ എന്ന് പലപ്പോഴും ചിന്തിച്ചതാണ്. ആരും കാത്തിരിക്കാനില്ലാത്ത നാട്ടിലെ വീട്ടിലേക്ക് തിരിച്ചുപോകേതോര്‍ത്തപ്പോള്‍ അതു വേന്നു വച്ചു. അപകടത്തില്‍പ്പെട്ടവരുടെ ശരീരാവശിഷ്ടങ്ങള്‍ ചേര്‍ത്തുവച്ച് കുറുക്കനും നായ്ക്കളും കടിച്ചുകൊുപോകാതിരിക്കാന്‍ സൈമണ്‍ കാവലിരിക്കും. കൂടെ പട്രോളിംഗിന് വരുന്ന സീനിയര്‍ ട്രാക്മാന്‍ സ്‌റ്റേഷനിലേക്ക് തിരിച്ചുപോയി വിവരം അറിയിച്ച് പോലീസ് വന്നതിനുശേഷമേ അയാള്‍ക്ക് തിരികെ പോകാന്‍ സാധിക്കുമായിരുന്നുളളു. ഏകാന്തത കാര്‍ന്നുതിന്നുന്ന മണിക്കൂറുകള്‍.
കരഞ്ഞിട്ടും കരഞ്ഞിട്ടും മതിവരാതെ തുടര്‍ന്നുകൊിരിക്കുന്ന ചീവീടുകളുടെ കാതു തുളയ്ക്കുന്ന ശബ്ദവും നായ്ക്കളുടെ ഓരിയിടലും മാത്രം കൂട്ടിന്. ഭയപ്പെടുത്തുന്ന ഇത്തരം കാഴ്ചകള്‍ പിന്നീട് അയാള്‍ക്ക് ഒരു കാഴ്ച്ചയേ അല്ലാതായി.
ജോലിയുടെ ഭാഗമാണെങ്കിലും ഇതിനിടയില്‍ മരണത്തിന്റെ വായിലേക്ക് കുതിച്ചെത്തിയ ആയിരങ്ങളുടെ ജീവനുകള്‍ അയാള്‍ രക്ഷിച്ചത് നിരവധി തവണയാണ്. പട്രോളിംഗിനിടയില്‍ പാളത്തില്‍ തകരാര്‍ കാല്‍ അതു തന്റെ കൈവശമുളള ആയുധങ്ങള്‍കൊ് നന്നാക്കാന്‍ ശ്രമിക്കും. അതുകൊ് സാധിച്ചില്ലെങ്കില്‍ സീനിയര്‍ ട്രാക്മാനെ അവിടെ നിര്‍ത്തി തൊട്ടടുത്ത സ്‌റ്റേഷനിലേക്ക് ഓടിപ്പോയി വിവരം അറിയിക്കണം. ഇന്നുളളതുപോലെ ട്രാക്മാന്‍മാര്‍ക്ക് വയര്‍ലെസ് സെറ്റുകള്‍ ലഭ്യമായിരുന്നില്ല അന്ന്. ഈ ഓട്ടത്തിനിടയില്‍ പാളത്തില്‍ കാല്‍വഴുതി വീണ് പരുക്കുപറ്റും. ഒരുതവണ ഇങ്ങനെ വീണ് മുന്‍നിരയിലെ രു പല്ലുകള്‍ നഷ്ടമായി. ഈ സാഹസ പ്രവര്‍ത്തിക്ക് പകരമായി റെയില്‍വേ ട്രാക്മാന്മാര്‍ക്ക് പാരിതോഷികമായി നൂറുരൂപവരെ(1980) കൊടുത്തിരുന്നു. ഒരിക്കല്‍ ട്രാക്കിലെ വിളളല്‍ കെത്തി മദ്രാസ് മെയിലിലെ യാത്രക്കാരുടെ ജീവന്‍ രക്ഷിച്ച സൈമണും ഈ കാഷ് അവാര്‍ഡിന് അര്‍ഹനായി. എറണാകുളത്ത് റെയില്‍വേയുടെ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ നടന്ന ചടങ്ങില്‍ ചുവന്ന കവറില്‍ അയാള്‍ അവാര്‍ഡ് ഏറ്റുവാങ്ങി. എന്നാല്‍ തിരികെ കോര്‍ട്ടേഴ്‌സില്‍ എത്തിയ സൈമണ്‍ കത് കവറിനുളളില്‍ ഒരു രൂപയുടെ നോട്ടുമാത്രം. ഇത് അനേ്വഷിച്ച് മാനേജരുടെ അടുത്തെത്തിയെങ്കിലും പ്രതികരണം ഇങ്ങനെയായിരുന്നു വന്നിട്ട് കുറച്ചല്ലേ ആയിട്ടുളളു. അതിനിടക്ക് പത്രത്തില്‍ പടമൊക്കെ വന്നിലേ... തല്‍ക്കാലം അതൊക്കെമതി. ചിക്ലി എന്റെ കൈയ്യില്‍ തന്നെയിരിക്കട്ടെ. അതല്ല ഇതുകാണിച്ച് മേലാളന്‍മാര്‍ക്ക് പരാതി നല്‍കാന്‍ വല്ല പ്ലാനുമുെങ്കില്‍ മോനെ..അധികകാലം നീ ഇവിടെ ഉാകില്ല.
മറുത്തൊരുവാക്ക് മിാന്‍ സൈമണിന് സാധിച്ചില്ല. മൃഗങ്ങളെ ചിലപ്പോള്‍ മനുഷ്യന്റെ രൂപം നല്‍കി ദൈവം ഭൂമിയിലേക്ക് വിടാറു്. അതിലൊരു മൃഗമാണ് അയാളെന്ന് ആശ്വസിച്ചു.
നിലാവുളള ഒരു രാത്രിയില്‍ സീനിയര്‍ ട്രാക്മാന്‍ കേശവന്‍ ചേട്ടന്‍ ഇല്ലാതിരുന്നതിനാല്‍ സൈമണ്‍ ഒറ്റയ്ക്കാണ് പട്രോളിംഗിനിറങ്ങിയത്. കതൃക്കടവ് പാലം കഴിഞ്ഞ് കുറച്ചകലെയായി ഒരു പെണ്‍കുട്ടി പാളത്തില്‍ കിടക്കുന്നത് സൈമണ്‍ കു. സംഗതി ഏകദേശം മനസിലായ അയാള്‍ ഓടിച്ചെന്ന് അവളെ പിടിച്ചെഴുനേല്‍പ്പിച്ചു. അവള്‍ കുതറി മാറാന്‍ ശ്രമിച്ചു.

സൈമണ്‍: ചാകാന്‍ വേറെ എന്തെല്ലാം മാര്‍ഗങ്ങളു്. ഞങ്ങള്‍ക്ക് പണിയുാക്കാന്‍ എന്തിനാ ഇവിടെ കിടക്കണേ.
(അവള്‍ കുതറിമാറി, കിതക്കുന്നുായിരുന്നു. വെളുത്തു കൊഴുത്ത ശരീരം. ഇടതുകൈയ്യില്‍ ഒരു കറുത്ത ബാഗ് ഉ്. ഉടുത്തിരിക്കുന്ന ഹാഫ്‌സാരിയാകെ ചെളിപുരിരിക്കുന്നു. മുഖം ഉയര്‍ത്താതെ അവള്‍ ട്രാക്കില്‍ തന്നെ നിന്നു. സൈമണ്‍ അവളുടെ ഇടതുകൈയ്യില്‍ ബലമായി പിടിച്ച് ട്രാക്കിനു പുറത്തേക്ക് മാറ്റി)

സൈമണ്‍: എന്തെങ്കിലും വാതുറന്ന് പറ. എനിക്ക് നിന്നെയും നോക്കി ഇവിടെ നില്‍ക്കാനൊന്നും നേരമില്ല. ചാകാനുളള കാരണമൊന്നും വിശദീകരിക്കണമെന്നില്ല. കൂടെ വന്നവന്‍ മുങ്ങിയല്ലേ... ഇതൊന്നും ഇവിടത്തെ പുതിയ കാഴ്ചയല്ല. നീ തല്‍ക്കാലം ചാകാനൊന്നും പോക. എവിടെയാ നിന്റെ വീട്. ഞാന്‍ വേണമെങ്കില്‍ രാവിലെ ബസ് സ്റ്റാന്‍ഡില്‍ കൊുവിടാം..
(അവള്‍ തലയുയര്‍ത്തി എന്തോ പറയാന്‍ ചുുവിടര്‍ത്തി. പിന്നീട് അതും വേെന്നു വച്ചു വീും തലതാഴ്ത്തി നിന്നു)

സൈമണ്‍: ഹാ...എന്തെങ്കിലും ഒന്നു പറഞ്ഞുതൊലക്ക്. എനിക്ക് മൂന്ന് മണിക്ക് തൃപ്പൂണിത്തുറ സ്‌റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യേതാ. എന്താ പേര്

അവള്‍: ഗൗരി
സൈമണ്‍: ഹൊ..നാവു്..ഊമയല്ല. ഇനി എന്താ പ്ലാന്‍.. ഇവിടെ നിന്നാല്‍ പരുന്തുങ്കാലേല്‍ പോകും. വാ എന്റെ കൂടെ. തൃപ്പൂണിത്തുറ വരെ നടക്കണമെന്നേയുളളൂ. എവിടെയാ നിന്റെ നാട്.

ഗൗരി: പാലക്കാട്

സൈമണ്‍: കൂടെവന്നവന്‍ എവിടെ നിന്നാ മുങ്ങിയത്...ലോഡ്ജില്‍ നിന്നോ..അതോ ബസ് സ്റ്റാന്‍ഡില്‍ നിന്നോ..

ഗൗരി: അയാള്‍ എന്നെ ഉപേക്ഷിച്ചതല്ല...

സൈമണ്‍: പിന്നെ...ഒരു കാര്യം ചെയ്യ് നീ എന്നോടൊപ്പം നടന്നുകൊ് പറ.

(നിലാവിന്റെ ശോഭയില്‍ പാളത്തിലൂടെ അവര്‍ മുന്നോട്ടു നടന്നു. അവളുടെ നടത്തത്തിനൊപ്പം കാലില്‍ കിടന്ന കൊലുസ് വല്ലാതെ പൊട്ടിച്ചിരിക്കുന്നുായിരുന്നു)

ഗൗരി: ഞാന്‍..ഞാന്‍ അയാളെ ഉപേക്ഷിച്ചതാണ്.

സൈമണ്‍: നീ എന്താ പറയുന്നത്...എനിക്ക് ഒന്നും മനസിലാകുന്നില്ല..ആരാണയാള്‍..

ഗൗരി: എന്റെ..എന്റെ അച്ഛന്‍.

സൈമണ്‍: അച്ഛനോ...
(സൈമണിന്റെ നെറ്റി ചുളിഞ്ഞു)
ഗൗരി: അതെ. അച്ഛന്‍ എന്നു പറഞ്ഞാല്‍ എനിക്ക് ജന്മം നല്‍കിയ ആള്‍ തന്നെ. പാലക്കാട് ഒരു ക്ഷയിച്ച ഇല്ലത്തെ അംഗമായിരുന്നു എന്റെ അച്ഛന്‍. എനിക്കുതാഴെ മൂന്നു പെണ്‍കുട്ടികളാണ്. ദാരിദ്ര്യത്തിന്റെ പടുകുഴിയില്‍ നിന്നുകൊ് ഞാന്‍ പ്രീഡിഗ്രി വരെ പഠിച്ചു. പഠനത്തിനുശേഷം ഇവിടെ ഒരു സ്ഥാപനത്തില്‍ ജോലിക്ക് സാധ്യതയുെന്ന് അച്ഛന്റെ അകന്ന ബന്ധത്തില്‍പ്പെട്ടയാള്‍ വീട്ടില്‍ വന്നു പറഞ്ഞു. തുടര്‍ന്നു പഠിക്കണമെന്ന് ആഗ്രഹമുായിരുന്നെങ്കിലും താഴെയുളളവര്‍ പട്ടിണികിടക്കേി വരുമല്ലോ എന്നോര്‍ത്തപ്പോള്‍ ജോലിക്കുപോകാമെന്നു തീരുമാനിച്ചു. വളരെ പ്രതീക്ഷയോടെയാണ് ഈ നഗരത്തില്‍ ഞാന്‍ ഒരുമാസം മുമ്പ് അച്ഛനോടൊപ്പം എത്തിയത്. ഇവിടെ റെയില്‍വേ സ്‌റ്റേഷനില്‍ അന്ന് ഇല്ലത്തു വന്ന് ജോലി വാഗ്ദാനം ചെയ്തയാളുടെ ഭാര്യ നില്‍പ്പുായിരുന്നു. വിയിറങ്ങിയയുടനെ എന്റെ ബാഗ് മേടിച്ചെടുത്ത് അടുത്തവിക്കുതന്നെ അച്ഛനെ അവര്‍ നാട്ടിലേക്ക് പറഞ്ഞുവിട്ടു. പോകുമ്പോള്‍ അവര്‍ അച്ഛന്റെ കൈയ്യില്‍ 200 രൂപ കൊടുത്തുകൊ് അത് എന്റെ ശബളത്തിന്റെ അഡ്വാന്‍സാണെന്നാണ് പറഞ്ഞത്. അത് വാങ്ങുമ്പോള്‍ എന്റെ അച്ഛന്റെ കൈകള്‍ വിറയ്ക്കുന്നതും തൊയിടറുന്നതും ഞാന്‍ കു. പിന്നീട് ഞാന്‍ അറിഞ്ഞു ആ പണം എന്നെ വിറ്റതിന് അച്ഛനു ലഭിച്ച പ്രതിഫലമാണെന്ന്. ആ സ്ത്രീ എന്നെ ഈ നഗരത്തിന്റെ നിശബ്ദതനിറഞ്ഞ ഇടനാഴികളിലൂടെ എവിടെയൊക്കെയോ കൊുപോയി. ആണിന്റെ കാമഭ്രാന്തിന്റെ വികൃതരൂപം ഈ പതിനെട്ടുകാരിക്ക് അവര്‍ പലതവണ പകര്‍ന്നുതന്നു. ഇപ്പോള്‍ അതിലേതോ ഒരു ഭ്രാന്തന്റെ ബീജം എന്റെ വയറ്റില്‍ വളരുന്നു്. എനിക്ക് ഈ ജീവിതം മടുത്തു. നിങ്ങള്‍ക്ക് എന്നെ രക്ഷിനാവുമോ...

(വോയിരുന്നു..സൈമണ്‍ മനസില്‍ പറഞ്ഞു. ഈശ്വരാ ഇവളുടെ വഴിയില്‍ വിലങ്ങുതടിയായതിന് പ്രതിഫലം ചോദിക്കുവാണോ)

സൈമണ്‍: കാര്യം ഞാന്‍ വിവാഹിതനൊന്നുമല്ല. നിന്നെ രക്ഷിക്കുക എന്നു പറയുമ്പോള്‍ രു മാര്‍ഗമാണ് എന്റെ മുന്നിലുളളത്. ഒന്ന് നിന്നെ ഏതെങ്കിലും പളളിയുടെ മഠത്തില്‍ ചേര്‍ക്കുക. അതുമല്ലെങ്കില്‍ അങ്ങു കെട്ടുക. ഇതില്‍ നിന്നെ ഇപ്പോള്‍ കെട്ടുകയാണെങ്കില്‍ എനിക്ക് ഫ്രീയായി ഒരു കൊച്ചിനെയും കിട്ടും... ഇതില്‍ ഏതാണ് ഞാന്‍ ചെയ്യേത്.

(ഗൗരി രൂക്ഷമായി സൈമണിന്റെ മുഖത്തേക്ക് നോക്കി. അവളുടെ കണ്ണുകളില്‍ എരിയുന്ന ഒരു അഗ്നിനാളം സൈമണ്‍ കു)

ഗൗരി: ഞാന്‍ രക്ഷിക്കാന്‍ എന്നു പറഞ്ഞതിന് നിങ്ങള്‍ മനസില്‍ ക അര്‍ത്ഥമൊന്നുമില്ല. എന്നെ ഇവിടെ ഉപേക്ഷിച്ച് നിങ്ങളുടെ ജോലിയുമായി മുന്നോട്ടു പൊയ്‌ക്കോളൂ. എന്റെ വിധി എഴുതപ്പെട്ടതാണ്.

(സൈമണ്‍ ഒന്നു നിന്നു. കൈയ്യിലിരുന്ന പണിയായുധങ്ങളുടെ സഞ്ചി തോളത്തോട്ടു വലിച്ചിട്ടു. നിലാവത്ത് വീശിയ ഇളംകാറ്റില്‍ പാറിപ്പറന്ന മുടിയിഴകള്‍ അവളുടെ കണ്ണിനു മുന്നിലേക്ക് വീണു മടങ്ങിക്കൊിരുന്നു. ചതഞ്ഞരഞ്ഞ പൂപോലെ അവളുടെ മുഖം വാടിത്തളര്‍ന്നിരുന്നു )

സൈമണ്‍: ശരി...ശരി.. നിന്റെ ആഗ്രഹം അതാണെങ്കില്‍ അങ്ങനെതന്നെ നടക്കട്ടെ. പിന്നെ ട്രെയിനുമുന്നില്‍ ചാടി ചാകാനാണെങ്കില്‍ ഒരു കാര്യം ശ്രദ്ധിക്കണം ട്രെയിന്‍ വരുമ്പോള്‍ മുന്നോട്ട് എടുത്തുചാടരുത്. ഈ ശരീരം ചിന്നിച്ചിതറി ഇവിടെയാകെ വൃത്തികേടാകും. അതുകൊ് ദാ ഇങ്ങനെ..
(സൈമണ്‍ പാളത്തിന്റെ ഒരു സൈഡില്‍ തലവച്ചുകൊ് ശരീരം വെളിയിലേക്കിട്ട് കിടന്നു കാണിച്ചുകൊ്) കിടക്കണം അപ്പോള്‍ തലയും ഉടലും രായിക്കിടക്കും. കാണുന്നവര്‍ക്ക് ഒരു ബുദ്ധിമുട്ടു തോന്നുകയില്ല. എന്റെ പണി കുറച്ച് കുറഞ്ഞിരിക്കുകയും ചെയ്യും. അപ്പോള്‍ ശരി.. സുഖ മരണം നേരുന്നു. ആത്മാവ് സ്വര്‍ഗത്തില്‍ എത്താന്‍ ഞാന്‍ കര്‍ത്താവിനോട് പ്രാര്‍ത്ഥിക്കാം.

(സൈമണ്‍ അവിടെ നിന്നും മുന്നോട്ട് നടന്നു. തിരിഞ്ഞു നോക്കണമെന്ന് മനസ് പലതവണ പറഞ്ഞിട്ടും അയാള്‍ അതിനു തയാറായില്ല. നൂറുമീറ്റര്‍ പിന്നിട്ടപ്പോള്‍ ഒരു ട്രെയിന്‍ സൈമണിന്റെ മുന്നിലൂടെ ചൂളംവിളിച്ച് ചീറിപ്പാഞ്ഞുപോയി. ട്രെയിന്‍ കടന്നുപോയിക്കഴിഞ്ഞപ്പോള്‍ അതിന്റെ ഭീകരശബ്ദം സൈമണിന്റെ നെഞ്ചിടിപ്പ് വല്ലാതെ വര്‍ധിപ്പിച്ചു. അയാള്‍ തിരിഞ്ഞു നോക്കി. അവള്‍ നിന്നിടത്ത് ശൂന്യതമാത്രം. തന്റെ കാലുകള്‍ക്ക് കഴിയുന്ന വേഗത്തില്‍ അവള്‍ നിന്നിടത്തേക്ക് സൈമണ്‍ ഓടി. ട്രാക്കില്‍ തട്ടി പലതവണ കല്ലുകള്‍ക്കുമുകളിലേക്കു വീണു. വീഴ്ചയില്‍ നെറ്റിയും ചുും പൊട്ടി രക്തം വാര്‍ന്നൊഴുകി. കിതപ്പിനിടയില്‍ ആ പ്രദേശത്ത് അവളുടെ ശരീരമൊന്നും അയാള്‍ക്കു കാണാന്‍ സാധിച്ചില്ല. നീറുന്ന കുറ്റബോധത്തോടെ അയാള്‍ പാളത്തില്‍ ചടഞ്ഞിരുന്ന് ഉറക്കെ കരഞ്ഞു. മഞ്ഞു വീഴുന്ന നിലാവിനൊപ്പം ഒരു കരസ്പര്‍ശം അയാളുടെ ചുമലില്‍ അനുഭവപ്പെട്ടു. തണുത്തുറഞ്ഞ അവളുടെ കൈകള്‍ അയാളുടെ നെഞ്ചില്‍ കോരിയിട്ട തീയണച്ചു. അയാള്‍ എഴുന്നേറ്റ് അവളുടെ ഇരുകൈകളും കൂട്ടിപ്പിടിച്ചുകൊ്)

സൈമണ്‍: ഞാന്‍ ഇതുവരെ ഈ പാളത്തില്‍ നിന്നും ജീവനില്ലാത്ത വിറങ്ങലിച്ച പച്ചമാംസങ്ങള്‍ക്കു മാത്രമേ കാവല്‍ നിന്നിട്ടുളളൂ. ഈ ജീവന് ഇനിയുളളകാലം മുഴുവന്‍ ഞാന്‍ കാവല്‍ നിന്നോട്ടെ.

(അവള്‍ അയാളുടെ കാക്കിയിട്ട ശരീരത്തിനോട് ചേര്‍ന്നു. അകലെനിന്നും മറ്റൊരു ട്രെയിനിന്റെ ഇരമ്പല്‍ അപ്പോള്‍ മൃദുവായി കേള്‍ക്കാമായിരുന്നു).

---------------------------------------

1 comment:

സുരേഷ്‌ കീഴില്ലം said...

വായിയ്ക്കാനിപ്പോള്‍ സാവകാശമില്ല.
എന്നാലും തേങ്ങായുടച്ചേക്കാം.
പിന്നീട്‌ വിശദമായ വായന....
പോസ്റ്റ്‌ മോര്‍ട്ടം...
സൂക്ഷിയ്ക്കുക